കൊച്ചി: രഞ്ജിത്ത് സംവിധാനം ചെയ്ത് പ്രകാശ് വർമ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡറി’ലെ ഭീമൻ രഘുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ‘നാസർ’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 2004-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കൾട്ട് കഥാപാത്രമായ ‘കാരിക്കാമുറി ഷണ്മുഖൻ’ വീണ്ടും തിരികെയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.ADVERTISEMENTസുബൈർ മൂവീക്ഷേത്ര, സത്യം സിനിമാസ് എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ പ്രകാശ് വർമയ്ക്കൊപ്പം അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രശസ്ത തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ ആണ് സംഗീതം പകരുന്നത്. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിജിബാലാണ്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’;
കൊച്ചി: രഞ്ജിത്ത് സംവിധാനം ചെയ്ത് പ്രകാശ് വർമ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡറി’ലെ ഭീമൻ രഘുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ‘നാസർ’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 2004-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കൾട്ട് കഥാപാത്രമായ ‘കാരിക്കാമുറി ഷണ്മുഖൻ’ വീണ്ടും തിരികെയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.ADVERTISEMENTസുബൈർ മൂവീക്ഷേത്ര, സത്യം സിനിമാസ് എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി., മഹാ…